Viscose method

വിസ്‌കോസ്‌ രീതി.

കൃത്രിമപട്ട്‌ അഥവാ റയോണ്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്ന ഒരു രീതി. സെല്ലുലോസ്‌, സോഡിയം ഹൈഡ്രാക്‌സൈഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ലയിപ്പിച്ച ശേഷം ഈ ലായനിയിലേക്ക്‌ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ കടത്തിവിടുന്നു. ഈ ക്ഷാരീയ ദ്രാവകത്തിന്‌ ശ്യാനത വളരെ കൂടുതലാണ്‌. ഇതുകൊണ്ടാണ്‌ ഈ രീതിക്ക്‌ വിസ്‌കോസ്‌ രീതി എന്നു പറയുന്നത്‌. ഈ ദ്രാവകത്തെ ചെറുസുഷിരങ്ങളില്‍കൂടി നേര്‍ത്ത സള്‍ഫ്യൂറിക്‌ ആസിഡിലേക്ക്‌ ശക്തിയായി തള്ളിവിടുമ്പോള്‍ സെല്ലുലോസ്‌ നേര്‍ത്ത നാരുകളായി അവക്ഷിപ്‌തപ്പെടുന്നു. ഇതാണ്‌ റയോണ്‍.

Category: None

Subject: None

181

Share This Article
Print Friendly and PDF