Barr body

ബാര്‍ ബോഡി

പെണ്‍ സസ്‌തനി കോശങ്ങളുടെ കോശമര്‍മത്തില്‍ ഇന്റര്‍ ഫേസില്‍ ദൃശ്യമാകുന്ന ഒരു വസ്‌തു. ഇത്‌ സാന്ദ്രീകൃതാവസ്ഥയിലുള്ള ഒരു x ക്രാമസോം ആണ്‌. പുരുഷകോശങ്ങളില്‍ ഈ വസ്‌തുവില്ല. 1949 ല്‍ മുറെബാര്‍ ആണ്‌ ഇത്‌ കണ്ടെത്തിയത്‌. ടേണേഴ്‌സ്‌ സിന്‍ഡ്രാം ഉള്ള, ഒരു x മാത്രമുള്ള സ്‌ത്രീകളില്‍ ബാര്‍ബോഡി ഉണ്ടാവില്ല. അതേ സമയം ക്ലീന്‍ ഫെല്‍ടറുടെ സിന്‍ഡ്രാമുള്ള ആണുങ്ങളുടെ കോശത്തില്‍ ഒരു ബാര്‍ബോഡി ഉണ്ടാവാറുണ്ട്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF