Fehling's solution

ഫെല്ലിങ്‌ ലായനി.

നിരോക്‌സീകാരികളായ പഞ്ചസാരകളെയും ആല്‍ഡിഹൈഡ്‌ പോലുള്ള പദാര്‍ഥങ്ങളെയും പരിശോധിച്ചറിയുവാനുപയോഗിക്കുന്ന പരീക്ഷകം. A, B എന്നീ രണ്ടു ലായനികള്‍ ( A കോപ്പര്‍ സള്‍ഫേറ്റ്‌ ലായനി, B സോഡിയം പൊട്ടാസ്യം ടാര്‍ട്രറ്റിന്റെ ആല്‍ക്കലൈന്‍ ലായനി)തുല്യ അളവില്‍ മിശ്രണം ചെയ്‌താണ്‌ ആവശ്യമുള്ളപ്പോള്‍ ഇതുണ്ടാക്കുന്നത്‌. പരിശോധിച്ചറിയുവാനുള്ള പദാര്‍ഥം ഫെല്ലിങ്‌ ലായനിയില്‍ ചേര്‍ത്ത്‌ കുറച്ചുനേരം ചൂടാക്കുന്നു. കാവിനിറത്തിലുള്ള അവക്ഷിപ്‌തം രൂപപ്പെടുന്നത്‌ മുന്‍പറഞ്ഞ പദാര്‍ഥങ്ങളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. ഈ പരീക്ഷണത്തെ ഫെല്ലിങ്‌ പരീക്ഷണം എന്നു പറയുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF