Big Crunch

മഹാപതനം

പ്രപഞ്ചാന്ത്യത്തിന്റെ സാധ്യതകളിലൊന്ന്‌. പ്രപഞ്ചത്തിന്റെ ശരാശരി സാന്ദ്രത ഒരു ക്രാന്തിക മൂല്യത്തില്‍ കൂടുതലാണെങ്കില്‍ ഗുരുത്വബലം മൂലം പ്രപഞ്ചവികാസ നിരക്ക്‌ കുറഞ്ഞുവരികയും ഒടുവില്‍ നിലയ്‌ക്കുകയും പിന്നീട്‌ സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യും. പ്രപഞ്ചം മുഴുവന്‍ ഞെരുങ്ങിയമര്‍ന്ന്‌ ഒരു ബിന്ദുവിലേക്ക്‌ - മഹാസ്‌ഫോടനത്തിന്റെ പ്രാരംഭാവസ്ഥയിലേക്ക്‌ പതിക്കുകയും ചെയ്യും. എന്നാല്‍, ഈ സാധ്യതയെ പാടെ നിരാകരിക്കുന്നതാണ്‌ സമീപകാല നിരീക്ഷണഫലങ്ങള്‍. പ്രപഞ്ചവികാസ നിരക്ക്‌ കുറയുന്നില്ലെന്നു മാത്രമല്ല വര്‍ധിച്ചുവരികയുമാണ്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF