Carnot cycle

കാര്‍ണോ ചക്രം

കാര്‍ണോ എന്‍ജിന്റെ പ്രവര്‍ത്തനത്തിന്‌ ആധാരമായ ചക്രം. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിന്‌ നാല്‌ ഘട്ടങ്ങളുണ്ട്‌. ഘട്ടം 1. സിലിണ്ടറിനുള്ളില്‍ ആദര്‍ശവാതകം സമതാപീയ വികാസത്തിന്‌ വിധേയമാക്കുന്നു. താപോര്‍ജം ( Q1) സ്രാതസ്സില്‍ നിന്ന്‌ ആഗിരണം ചെയ്യപ്പെടുന്നു. (അവസ്ഥ Aയില്‍ നിന്ന്‌ B യിലേക്ക്‌). ഘട്ടം 2. വാതകം ചുറ്റുപാടുമായി താപകൈമാറ്റം ചെയ്യാതെ വികാസവിധേയമാകുന്നു. താപനിലയില്‍ മാറ്റമുണ്ടാകുന്നു. (അവസ്ഥ Bയില്‍ നിന്ന്‌ Cയിലേക്ക്‌). ഘട്ടം 3. വാതകം സമതാപീയ മായി സമ്മര്‍ദ്ദ വിധേയമാകുന്നു. താപോര്‍ജം ( Q2) സിങ്കിലേക്ക്‌ പുറം തള്ളുന്നു. (അവസ്ഥ C യില്‍ നിന്ന്‌ Dയിലേക്ക്‌) ഘട്ടം 4. വാതകം ചുറ്റുപാടുമായി താപം കൈമാറ്റം ചെയ്യാതെ സമ്മര്‍ദ്ദ വിധേയമാകുന്നു. താപനിലയില്‍ മാറ്റമുണ്ടാകുന്നു. വാതകം പൂര്‍വസ്ഥിതി പ്രാപിക്കുന്നു. (അവസ്ഥ D യില്‍ നിന്ന്‌ Aയിലേക്ക്‌) ഈ ചക്രം പൂര്‍ത്തിയാവുന്നതോടുകൂടി താപത്തിന്റെ ഒരു ഭാഗം ( Q1- Q2) യാന്ത്രിക പ്രവര്‍ത്തനമായി മാറിയിട്ടുണ്ടാകും. ഇത്‌ ഒരു വ്യുല്‍ക്രമണീയ ചക്രമാണ്‌.

Category: None

Subject: None

195

Share This Article
Print Friendly and PDF