ലൂക്ക ശാസ്ത്ര നിഘണ്ടു

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളത്തിലുള്ള അര്‍ത്ഥങ്ങളും.

ഇന്നത്തെ വാക്ക്

അസറ്റൈല്‍ സാലിസിലിക്‌ അമ്ലം

CH3−COO−C6H4−COOH, വെള്ള നിറമുള്ള ഖര പദാര്‍ഥം. ജലത്തില്‍ അല്‌പാല്‌പം ലയിക്കും. ജ്വരശമനി. ആസ്‌പിരിന്‍ എന്നും പേരുണ്ട്‌.

shape
വാക്കുകൾ

തിരഞ്ഞെടുത്ത വാക്കുകൾ

പ്രധാനപ്പെട്ട ചില വാക്കുകളും അര്‍ത്ഥങ്ങളും

കുപോഷണം.

ഭക്ഷണത്തില്‍ പോഷകങ്ങള്‍ കുറയുന്ന അവസ്ഥ.

ടെന്‍ഡന്‍.

മാംസപേശികളെ അസ്ഥികളോടു ബന്ധിപ്പിക്കുന്ന ഘടനകള്‍.

സ്വരം.

1. ഒരു സംഗീതോപകരണത്തില്‍ നിന്നോ മനുഷ്യകണ്‌ഠത്തില്‍ നിന്നോ പുറപ്പെടുന്ന നിശ്ചിത താരത്വമുള്ള ഒരു സംഗീത സ്വരം. tone എന്നും പറയും. 2. സംഗീത രേഖകളില്‍ സ്വരത്തിന്റെ ഉച്ചതയും കാലവും രേഖപ്പെടുത്താനുപയോഗിക്കുന്ന ചിഹ്നം.

ബലകൃത നിക്ഷേപം

യാന്ത്രികമോ ഭൗതികമോ ആയ ബലം നിമിത്തം ഉണ്ടാകുന്ന അവസാദ നിക്ഷേപം.

ബീജശീര്‍ഷം.

സസ്യഭ്രൂണത്തിന്റെ ബീജപത്രങ്ങള്‍ക്കും മൂലാങ്കുരത്തിനും ഇടയിലുളള ഭാഗം.

പ്രതീപം

അണ്ഡത്തിന്റെ സൂക്ഷ്‌മ രന്ധ്രം. ഫ്യൂണിക്കിളിനോട്‌ അടുത്തിരിക്കുന്ന ക്രമീകരണം.

ലൂക്ക

ലൂക്ക സയൻസ് പോർട്ടൽ

ലൂക്കയുടെ വിവിധ പദ്ധതികൾ

ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.

luca.co.in

ലൂക്ക ക്വിസ്

വിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.

quiz.luca.co.in

ആസ്ക് ലൂക്ക

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.

ask.luca.co.in

ശാസ്ത്രനിഘണ്ടു

6000 ശാസ്ത്രപദങ്ങളും അവയുടെ വിശദീകരണവും അടങ്ങുന്ന ഇംഗ്ലീഷ് മലയാളം ശാസ്ത്രനിഘണ്ടു

words.luca.co.in