Cenozoic era

സെനോസോയിക്‌ കല്‌പം

ഭൂവിജ്ഞാനീയ ചരിത്രത്തിലെ നാലു കല്‍പങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്‌. 7 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ച്‌ ഇപ്പോഴും തുടരുന്നു. സസ്‌തനികളുടെ പരിണാമവികാസം നടന്നത്‌ ഈ കല്‌പത്തിലാണ്‌. പുഷ്‌പിക്കുന്ന സസ്യങ്ങള്‍ വൈവിധ്യമാര്‍ന്നതും ഇക്കാലത്തു തന്നെ. ഈ കല്‌പത്തിലെ പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലാണ്‌ സുപരിചിതമായ ഹിമയുഗങ്ങള്‍ ഉണ്ടായത്‌. Cainozoic era എന്നും പേരുണ്ട്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF