Comet
ധൂമകേതു.
സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഖഗോള പിണ്ഡങ്ങളില്‍ ഒരിനം. പിണ്ഡത്തിന്റെ 70%ത്തിലേറെ ഹിമമാണ്. സഞ്ചാരപഥം അതി ദീര്‍ഘവൃത്തമാണ്. ധൂമകേതുവിന് പ്രധാനമായും കേന്ദ്രം, ശീര്‍ഷം, വാല് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. സൂര്യനില്‍ നിന്ന് അതിദൂരെയായിരിക്കുമ്പോള്‍ കേന്ദ്രം മാത്രമേ ഉണ്ടായിരിക്കൂ. സൂര്യനോട് അടുക്കുന്തോറും ഇതിലെ ദ്രവ്യം ബാഷ്‌പീകരിച്ച് കേന്ദ്രത്തെ പൊതിഞ്ഞുനില്‍ക്കുന്നു. ഇങ്ങനെ ശീര്‍ഷം രൂപംകൊള്ളുന്നു. വികിരണ മര്‍ദം മൂലം ഈ ബാഷ്‌പത്തിലൊരുഭാഗം സൂര്യനില്‍ നിന്ന് അകലേക്ക് നീണ്ടാണ് വാലായി മാറുന്നത്. സൂര്യനോട് അടുക്കും തോറും വാലിനു നീളം കൂടുന്നു.
Share This Article