Dark matter
ഇരുണ്ട ദ്രവ്യം.
കാണാപിണ്ഡം ( missing mass) എന്നും പറയും. പ്രകാശിക, ഇന്‍ഫ്രാറെഡ്, റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ കണക്കാക്കിയിട്ടുള്ള പ്രപഞ്ചത്തിന്റെ പിണ്ഡം യഥാര്‍ഥ പിണ്ഡത്തിലും വളരെ കുറവാണെന്നതിന് നിരവധി തെളിവുകള്‍ ലഭ്യമാണ്. ദൃശ്യപിണ്ഡം വെറും നാല് ശതമാനമേ വരൂ. അതിന്റെ ആറ് മടങ്ങ് (24%) വരും കാണാപിണ്ഡം അഥവാ ഇരുണ്ട ദ്രവ്യം. 72 ശതമാനത്തോളം ഇരുണ്ട ഊര്‍ജമാണ്. ഒടുവില്‍ പറഞ്ഞ രണ്ടിന്റെയും യഥാര്‍ഥഘടന ഇനിയും വ്യക്തമല്ല.
Share This Article