Adrenal gland
അഡ്രീനല്‍ ഗ്രന്ഥി
കശേരുകികളില്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി. മനുഷ്യനിലും സസ്‌തനികളിലും വൃക്കയോടു ചേര്‍ന്ന് ജോടിയായി കാണാം. മെഡുല്ല, കോര്‍ട്ടെക്‌സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കോര്‍ട്ടെക്‌സില്‍ നിന്ന് ആല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കൊസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. മെഡുല്ലയില്‍ നിന്ന് സ്രവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ എപ്പിനെഫ്‌റൈന്‍, നോര്‍ എപ്പിനെഫ്‌റൈന്‍ എന്നിവയാണ്.
Share This Article