Isomerism

ഐസോമെറിസം.

ഒരേ മൂലകങ്ങള്‍ ഒരേ അളവില്‍ ചേര്‍ന്നതു തന്നെയെങ്കിലും, വ്യത്യസ്‌ത ഭൗതിക, രാസിക ഗുണധര്‍മ്മങ്ങള്‍ കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍. രണ്ടു വിധത്തിലുണ്ട്‌. 1.ഘടനാപര ഐസോമറിസം ( structural isomerism). ഒരേ രാസ സൂത്രവും എന്നാല്‍, വ്യത്യസ്‌ത ഘടനാ സൂത്രങ്ങളുളളതുമായ ഒന്നിലധികം സംയുക്തങ്ങള്‍ ഉണ്ടാകുന്ന പ്രതിഭാസം. ഉദാ: C2H6Oഎന്ന രാസവാക്യമുളള രണ്ട്‌ സംയുക്തങ്ങള്‍ ഉണ്ട്‌. 2. ദൈശിക ഐസോമറിസം ( stereo isomerism). ഒരേ രാസസൂത്രവും ഘടനയും ഉളള തന്മാത്രകള്‍ തമ്മില്‍ തന്നെ അവയുടെ ഗ്രൂപ്പുകളുടെ അഥവാ ആറ്റങ്ങളുടെ ദിശാവ്യത്യാസം കൊണ്ടു മാത്രം വ്യത്യസ്‌തത പുലര്‍ത്തുന്ന പ്രതിഭാസം. രണ്ടു വിധത്തിലുണ്ട്‌. a. ജ്യാമിതീയ ഐസോമറിസം ( geometrical isomerism). b. പ്രകാശിക ഐസോമറിസം ( optical isomerism).

Category: None

Subject: None

319

Share This Article
Print Friendly and PDF