Genetic code
ജനിതക കോഡ്.
ജീനുകളില്‍ അടങ്ങിയ വിവരങ്ങള്‍ പ്രാട്ടീന്‍ ശൃംഖലയിലെ അമിനോ അമ്ലങ്ങളുടെ ക്രമീകരണമായി മാറ്റുവാനുള്ള കോഡ്. ഈ ന്യൂക്ലിയോറ്റൈഡുകളിലെ അടുത്തടുത്തുള്ള മൂന്ന് ബേസുകളുടെ അനുക്രമമാണ് ഒരു കോഡോണ്‍. ഓരോ കോഡോണും ഒരേ അമിനോ അമ്ലത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ പ്രാട്ടീന്‍ നിര്‍മ്മാണം നിര്‍ത്തുവാനുള്ള കോഡോണുകളുമുണ്ട്. പല അമിനോ അമ്ലങ്ങള്‍ക്കും ഒന്നിലേറെ കോഡോണുകള്‍ കാണാം.
Share This Article