Alternate angles

ഏകാന്തര കോണുകള്‍

രണ്ടോ അതിലധികമോ രേഖകളെ മറ്റൊരു രേഖ ഖണ്ഡിക്കുമ്പോഴുണ്ടാകുന്നതും ഒരു പ്രത്യേക ക്രമം അനുസരിക്കുന്നതുമായ കോണുകള്‍. ചിത്രത്തില്‍ " I', 'm' എന്നീ രേഖകളെ " t' എന്ന രേഖ ഖണ്ഡിക്കുന്നു. 4, 5 എന്നിവ ഏകാന്തര കോണുകളാണ്‌. എകാന്തര കോണുകളായുള്ള മറ്റു ജോഡികള്‍ (3,6), (1,8), (2,7) എന്നിവയാണ്‌. ഇവയില്‍ (4,5), (3,6) എന്നിവയെ ആന്തര ഏകാന്തര കോണുകള്‍ എന്നും (1,8), (2,7) എന്നിവയെ ബാഹ്യ ഏകാന്തര കോണുകള്‍ എന്നും പറയുന്നു.

Category: None

Subject: None

430

Share This Article
Print Friendly and PDF