Inert gases

അലസ വാതകങ്ങള്‍.

ആവര്‍ത്തന പ്പട്ടികയിലെ പൂജ്യം ഗ്രൂപ്പ്‌ മൂലകങ്ങള്‍. ഇവയില്‍ ഹീലിയം ഒഴിച്ചുളളവയുടെയെല്ലാം ബാഹ്യപരിപഥത്തില്‍ 8 ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും.(ഹീലിയത്തില്‍ 2 ഇലക്‌ട്രാണുകളേ ഉളളൂ) ഇക്കാരണത്താല്‍ ഇവ പൊതുവേ നിഷ്‌ക്രിയങ്ങളായിരിക്കും. ഏക ആറ്റോമികങ്ങളായി കാണപ്പെടുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്നവയായതിനാല്‍ അപൂര്‍വ വാതകങ്ങള്‍ എന്നും, ക്രിയാശേഷി വളരെ കുറവായതിനാല്‍ ഉല്‍കൃഷ്‌ട വാതകങ്ങള്‍ എന്നും അറിയപ്പെടുന്നു.

Category: None

Subject: None

422

Share This Article
Print Friendly and PDF