International date line

അന്താരാഷ്‌ട്ര ദിനാങ്ക രേഖ.

180 o രേഖാംശരേഖയുമായി സംപതിച്ചു കിടക്കുന്ന സാങ്കല്‍പിക രേഖ. ഇത്‌ കടന്നുപോകുന്നത്‌ പ്രധാനമായും ശാന്തസമുദ്രത്തിലൂടെയാണ്‌. ഫിജി, ടോംഗ, ചില ന്യൂസിലാന്റ്‌ ദ്വീപുകള്‍ എന്നീ സ്ഥലങ്ങളിലൂടെ ഈ രേഖ കടന്നു പോകുന്നുവെങ്കിലും സകൗര്യത്തിനുവേണ്ടി, വളച്ച്‌ സമുദ്രത്തിലൂടെ തന്നെയാക്കിയിട്ടുണ്ട്‌. ഈ രേഖ മുറിച്ച്‌ കടക്കുമ്പോള്‍ തീയതിയില്‍ ഒരു ദിവസം മാറ്റം വരുന്നു. ഈ രേഖ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ കടക്കുന്ന യാത്രക്കാര്‍ ഒരു ദിവസം പിന്നോട്ടു മാറ്റിയും തിരിച്ചാണെങ്കില്‍ ഒരു ദിവസം മുന്നോട്ടു മാറ്റിയും കലണ്ടര്‍ ക്രമീകരിക്കുന്നു.

Category: None

Subject: None

501

Share This Article
Print Friendly and PDF