Resin
റെസിന്‍.
കൃത്രിമമായി നിര്‍മിക്കുന്നതോ പ്രകൃതിദത്തമോ ആയ ഉയര്‍ന്ന തന്മാത്രാ ഭാരമുള്ള പോളിമറുകള്‍. കൃത്രിമ റെസിനുകള്‍ പലതും പ്ലാസ്റ്റിക്കുകളായി ഉപയോഗിക്കുന്നു. ശുദ്ധീകരണ പ്രക്രിയകള്‍ക്കും മറ്റ് വ്യാവസായികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഉദാ: യൂറിയ, ഫോര്‍മാല്‍ഡിഹൈഡുകള്‍. സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന റെസിനുകള്‍ പോളിസാക്കറൈഡുകള്‍, പോളിമറീകൃത അമ്ലങ്ങള്‍, എസ്റ്ററുകള്‍ ഇവയുടെ മിശ്രിതമാണ്. ഉദാ: കുന്തിരിക്കം.
Share This Article