Richter scale

റിക്‌ടര്‍ സ്‌കെയില്‍.

ഭൂകമ്പങ്ങള്‍ സ്വതന്ത്രമാക്കുന്ന ഊര്‍ജം അളക്കുന്നതിനുള്ള സ്‌കെയില്‍. യു എസ്‌ എയിലെ സി എഫ്‌ റിക്‌റ്റര്‍ എന്ന ഭൂകമ്പവിജ്ഞാനീയന്‍ 1935 ല്‍ ആവിഷ്‌കരിച്ചതാണിത്‌. രണ്ടോ അതില്‍ കുറവോ ആണെങ്കില്‍ ഭൂകമ്പമുണ്ടായതായി കഷ്‌ടിച്ച്‌ അനുഭവപ്പെടുകയേ ഉള്ളൂ. അതേസമയം ഭൂകമ്പമാപിനിയില്‍ 4 രേഖപ്പെടുത്തിയാല്‍ നാല്‍പത്‌ കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെടുന്ന ഭൂകമ്പമായിരിക്കും. എട്ടോ അതില്‍കൂടുതലോ ആണെങ്കില്‍ അതൊരു വന്‍ ഭൂകമ്പമാണ്‌.

Category: None

Subject: None

350

Share This Article
Print Friendly and PDF