Set

ഗണം.

വ്യക്തമായി നിര്‍വ്വചിക്കുവാന്‍ കഴിയുന്ന അംഗങ്ങളുടെ ഒരു കൂട്ടത്തെ ഗണം എന്നു പറയാം. ഗണത്തെ { }എന്ന ചിഹ്നം കൊണ്ട്‌ സൂചിപ്പിക്കാം. ഇതിലെ അംഗങ്ങള്‍ രാശികളോ, വസ്‌തുക്കളോ, ആശയങ്ങളോ ആകാം. ഗണത്തെ സൂചിപ്പിക്കാന്‍ പട്ടികാരീതി ( roaster method), നിബന്ധനാ രീതി ( set builder method) എന്നിവ ഉപയോഗിക്കുന്നു. ഉദാ: Aഎന്നത്‌ 10 ല്‍ താഴെയുള്ള ഇരട്ട എണ്ണല്‍ സംഖ്യകളുടെ ഗണം. പട്ടികാരീതി A= {2, 4, 6, 8}.നിബന്ധനാ രീതി A={x/nεN, x<10, x=2n}.seta (bio)സീറ്റ. 1. ഉറപ്പുള്ള നേര്‍ത്ത രോമമോ ബ്രിസില്‍ പോലുള്ള ഭാഗമോ 2.മോസുകളിലും ലിവര്‍വര്‍ട്ടുകളിലും കാപ്‌സ്യൂള്‍ വഹിക്കുന്ന സ്‌പോറോഫൈറ്റിന്റെ തണ്ടുപോലുള്ള ഭാഗം.

Category: None

Subject: None

316

Share This Article
Print Friendly and PDF