Sexual selection

ലൈംഗിക നിര്‍ധാരണം.

ജൈവപരിണാമത്തിന്റെ കാരണങ്ങളില്‍ ഒന്ന്‌ എന്ന്‌ ചാള്‍സ്‌ ഡാര്‍വിന്‍ വിഭാവനം ചെയ്‌ത പ്രക്രിയ. ചില പ്രത്യേക അഭിലക്ഷണങ്ങളുള്ള ആണ്‍ജീവികളെ മാത്രം ഇണയായി സ്വീകരിക്കാന്‍ പെണ്‍ജീവികള്‍ പ്രകടിപ്പിക്കുന്ന നിഷ്‌കര്‍ഷയുടെ ഫലമായി പ്രസ്‌തുത അഭികാമ്യ അഭിലക്ഷണങ്ങള്‍ക്ക്‌ കാരണമായി വര്‍ത്തിക്കുന്ന ജീനുകളുടെ ആവൃത്തി ജീവിസമൂഹത്തില്‍ ക്രമേണ വര്‍ധിക്കും എന്ന അനുമാനമാണ്‌ ഈ പരികല്‌പനയ്‌ക്കടിസ്ഥാനം. ജൈവപരിണാമത്തില്‍ ലൈംഗിക നിര്‍ധാരണത്തിന്‌ പ്രകൃതി നിര്‍ധാരണത്തെയപേക്ഷിച്ച്‌ അപ്രധാനമായ സ്ഥാനം മാത്രമേ ഡാര്‍വിന്‍ നല്‍കിയിരുന്നുള്ളു. പ്രകൃതി നിര്‍ധാരണത്തിലൂടെ ഉത്ഭവിച്ചവയെന്ന്‌ കരുതപ്പെട്ട പല അഭിലക്ഷണങ്ങളും ലൈംഗിക നിര്‍ധാരണത്തിന്റെ ഫലമായി ഉത്ഭവിച്ചതാണെന്ന്‌ പില്‍ക്കാലത്ത്‌ തെളിഞ്ഞിട്ടുണ്ട്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF