Stefan-Boltzman Constant

സ്റ്റീഫന്‍-ബോള്‍ട്‌സ്‌ മാന്‍ സ്ഥിരാങ്കം.

ഒരു ശ്യാമവസ്‌തുവിന്റെ ( blackbody) പ്രതലത്തിന്റെ യൂണിറ്റ്‌ വിസ്‌തൃതിയില്‍ നിന്ന്‌ ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കപ്പെടുന്ന വികിരണോര്‍ജം ( E) അതിന്റെ കേവലതാപനിലയുടെ ( T) നാലാം വര്‍ഗത്തിന്‌ ആനുപാതികമായിരിക്കും എന്നതാണ്‌ സ്റ്റീഫന്‍-ബോള്‍ട്‌സ്‌മാന്‍ നിയമം. E = σT4.ഇതിലെ അനുപാതസ്ഥിരാങ്കം ( σ) ആണ്‌ സ്റ്റീഫന്‍ - ബോള്‍ട്‌സ്‌മാന്‍ സ്ഥിരാങ്കം. സ്റ്റീഫന്‍ സ്ഥിരാങ്കം എന്നും പറയും. σ = 5.6697 x 10-8 JS-1m-2 K-4

Category: None

Subject: None

286

Share This Article
Print Friendly and PDF