Television
ടെലിവിഷന്‍.
റേഡിയോ തരംഗങ്ങളുപയോഗിച്ചുള്ള ദൃശ്യങ്ങളുടെ പ്രഷണവും സ്വീകരണവും. ദൃശ്യങ്ങള്‍ ചലിക്കുന്നവയോ നിശ്ചലമോ ആവാം. ടെലിവിഷന്‍ ക്യാമറയിലെ പ്രകാശ വൈദ്യുത സ്‌ക്രീനിലേക്ക് ദൃശ്യത്തെ ആദ്യം ഫോക്കസ് ചെയ്യുന്നു. ഈ സ്‌ക്രീനിനെ സ്‌കാന്‍ ചെയ്യുന്നു. ഇതിന്റെ ഫലമായി ദൃശ്യത്തിലെ ഓരോ ചെറിയ ഭാഗത്തിലെയും പ്രകാശത്തിനും നിഴലിനും അനുസൃതമായ വൈദ്യുത സിഗ്നല്‍ ഒന്നിനു പുറകെ ഒന്നായി ഒരു ശ്രണിയില്‍ സൃഷ്‌ടിക്കപ്പെടുന്നു. ഈ സിഗ്നലിനെ ആവശ്യമായ രീതിയില്‍ മോഡുലനം ചെയ്‌താണ് പ്രഷണം ചെയ്യുന്നത്. ടെലിവിഷന്‍ സ്വീകരണിയില്‍, സ്വീകരിക്കപ്പെടുന്ന റേഡിയോ സിഗ്നലില്‍ നിന്ന് ആദ്യ സിഗ്നല്‍ വേര്‍തിരിച്ചെടുത്ത്, പ്രഷണത്തിനു മുന്നേ ക്രമവീക്ഷണം ചെയ്‌ത അതേ ക്രമത്തില്‍ കാഥോഡ്‌റേ ട്യൂബിലെ ഇലക്‌ട്രാണ്‍ പുഞ്‌ജത്തെ നിയന്ത്രിക്കാനുപയോഗിക്കുന്നു. ഇതിന്റെ ഫലമായി സ്‌ക്രീനില്‍ ചിത്രം തെളിയുന്നു. ചിത്രത്തിലെ ഓരോ ബിന്ദുവായാണ് തെളിയുന്നതെങ്കിലും കണ്ണിന്റെ ദൃഷ്‌ടിസ്ഥായിത മൂലം നാം ചിത്രം ഒരുമിച്ചു കാണുന്നു. അതിനു യോജിച്ച ആവൃത്തിയിലാണ് സ്‌കാനിങ്.
Share This Article