Temperature

താപനില.

ഒരു വസ്‌തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജത്തിന്റെ അളവ്‌. ഇത്‌ നേരിട്ട്‌ അളക്കാന്‍ സാദ്ധ്യമല്ല. അതിനാല്‍ ഈ താപോര്‍ജം മറ്റേതെങ്കിലും രാശിയില്‍ (ഉദാ: രോധം, വ്യാപ്‌തം) വരുത്തുന്ന അനുരൂപമായ മാറ്റം നിരീക്ഷിച്ചാണ്‌ താപനില കണ്ടെത്താറ്‌. താപനില കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ തെര്‍മോമീറ്റര്‍. ഏത്‌ രാശിയിലെ മാറ്റമാണോ താപനിലാനിര്‍ണയത്തിന്‌ ആസ്‌പദം അതനുസരിച്ച്‌ വിവിധ തരത്തിലുള്ള തെര്‍മോമീറ്ററുകള്‍ ഉണ്ട്‌. ഉദാ: പ്ലാറ്റിനം രോധ തെര്‍മോമീറ്റര്‍, വ്യാപ്‌ത തെര്‍മോമീറ്റര്‍.

Category: None

Subject: None

317

Share This Article
Print Friendly and PDF