Virus

വൈറസ്‌.

(biology) മറ്റു ജീവികളുടെ കോശങ്ങളില്‍ മാത്രം വംശവര്‍ധന നടത്താന്‍ കഴിവുള്ള ഒരുതരം അതിസൂക്ഷ്‌മകണിക. ചില കാര്യങ്ങളില്‍ ഇത്‌ ജീവികളുടെയും മറ്റു ചില കാര്യങ്ങളില്‍ നിര്‍ജീവ പദാര്‍ത്ഥങ്ങളുടെയും ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഉള്‍ക്കാമ്പും പുറംതോടും ചേര്‍ന്നതാണ്‌ ഇതിന്റെ ഘടന. ഉള്‍ക്കാമ്പില്‍ ഒരു ന്യൂക്ലിയിക അമ്ലമാണുള്ളത്‌. ഇത്‌ DNAയോ, RNAയോ ആവാം. പുറംതോട്‌ പ്രാട്ടീനോ, ലിപ്പോപ്രാട്ടീനോ കൊണ്ട്‌ നിര്‍മ്മിതമാണ്‌. പല രോഗങ്ങളും വൈറസുകളുടെ ഫലമായുണ്ടാകുന്നവയാണ്‌. ജലദോഷം, വസൂരി, കോഴിവസന്ത, സസ്യങ്ങളിലെ മൊസെയ്‌ക്‌ രോഗം ഇവ ഉദാഹരണമാണ്‌.

Category: None

Subject: None

394

Share This Article
Print Friendly and PDF