Weber
വെബര്‍.
കാന്തികഫ്‌ളക്‌സിന്റെ SI ഏകകം. ഒരു ചുറ്റുമാത്രമുള്ള കമ്പിച്ചുരുളുമായി ബന്ധിതമായ കാന്തിക ഫ്‌ളക്‌സ് ഒരേ നിരക്കില്‍ ഒരു സെക്കന്റുകൊണ്ട് പൂജ്യമായി കുറയുമ്പോള്‍ കമ്പിച്ചുരുളില്‍ 1 വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ പര്യാപ്‌തമെങ്കില്‍ ഫ്‌ളക്‌സ് 1 വെബര്‍ ആണ്. വില്യംവെബറിന്റെ (1804-1891) സ്‌മരണാര്‍ഥം നല്‍കിയ പേര്.
Share This Article