Zodiacal light

രാശിദ്യുതി.

രാത്രി ആകാശത്ത്‌ വസന്തകാലത്ത്‌ സന്ധ്യയ്‌ക്ക്‌ ശേഷം പടിഞ്ഞാറും ഗ്രീഷ്‌മത്തില്‍ പ്രഭാതത്തിനു മുമ്പ്‌ കിഴക്കും ക്രാന്തിപഥത്തില്‍ (രാശിചക്രത്തില്‍) കാണപ്പെടുന്ന, ത്രികോണാകാരമുള്ള പ്രകാശമണ്ഡലം. നല്ല ഇരുട്ടുള്ള തെളിഞ്ഞ രാത്രിയില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറുവരെ നേര്‍ത്തു കാണാം. രാശിചക്രത്തിന്‌ സമാന്തരമായി ഭൂമിക്കു ചുറ്റുമുള്ള ഭമൗാന്തര പൊടിപടലത്തില്‍ തട്ടി സൂര്യപ്രകാശം ചിതറുന്നതാണ്‌ രാശിദ്യുതിക്ക്‌ കാരണം.

Category: None

Subject: None

370

Share This Article
Print Friendly and PDF