Adsorption

അധിശോഷണം

ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തിനടുത്തുള്ള പദാര്‍ഥങ്ങള്‍ പ്രസ്‌തുത തലത്തില്‍ പറ്റിപ്പിടിക്കുന്ന പ്രക്രിയ. ഒരു വാതകത്തിന്റെയോ ലായനിയുടെയോ കണികകള്‍ ഒരു ഖരവസ്‌തുവിന്റെയോ ദ്രാവകത്തിന്റെയോ പ്രതലത്തില്‍ പറ്റിപ്പിടിക്കാം. ഉദാ: മരക്കരിക്ക്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌, അമോണിയ തുടങ്ങിയ വാതകങ്ങളെ അധിശോഷണം നടത്താന്‍ കഴിയും. ഈ പ്രക്രിയയില്‍ കരി അധിശോഷകം ആണ്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ അധിശോഷിതം ആണ്‌.

Category: None

Subject: None

385

Share This Article
Print Friendly and PDF