ഒരു കാര്യം സംഭവിച്ചാൽ മറ്റ് ഗുണകരമല്ലാത്ത കാര്യങ്ങളും സംഭവിക്കാം.
പക്ഷേ, ഒന്ന് സംഭവിച്ചതുകൊണ്ട് തുടർന്ന് ഒരു സംഭവപരമ്പര ഉണ്ടാകണമെന്നില്ല.
ഓരോന്നിനും പ്രത്യേക കാരണങ്ങൾ തന്നെ വേണം. മതപ്രചാരകർ സാധാരണ
പ്രയോഗിക്കുന്നതാണിത്. അ, ആ യിലേയ്ക്കു നയിക്കും, ആ, ഇ യിലേയ്ക്കു
നയിക്കും, ഇ, ഉ യിലേയ്ക്കു ............. അങ്ങനെ ഥ, ദ ലേയ്ക്കും ദ
നരകത്തിലേക്കും നയിക്കും. നരകത്തിൽ പോകാൻ താൽപര്യമില്ലെങ്കിൽ അ എന്ന
ആദ്യപടി തന്നെ ഒഴിവാക്കണം!
താഴെപ്പറയുന്ന വാദം നോക്കുക. 'നാം പുകവലി പൂർണ്ണമായി
നിരോധിച്ചാൽ പുകയില കർഷകർ ബുദ്ധിമുട്ടിലാകും. അവരുടെ ഉല്പന്നങ്ങൾ
വിൽക്കാനാകില്ല. അവർ ആത്മഹത്യ ചെയ്യും. കർഷകരുടെ ഇടയിലെ ആത്മഹത്യാനിരക്ക്
വർദ്ധിക്കും. അതുകൊണ്ട് പുകവലി നിരോധിക്കരുത്.'