Big bang

മഹാവിസ്‌ഫോടനം

പ്രപഞ്ചോത്‌പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. പദാര്‍ത്ഥത്തിന്റെ അനന്തമായ മര്‍ദ,താപ,സാന്ദ്ര അവസ്ഥയിലുണ്ടായ ഒരു പൊട്ടിത്തെറിയെ തുടര്‍ന്നാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്‌. ഏതാണ്ട്‌ 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഉണ്ടായ ഈ മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന്‌ പ്രപഞ്ചം വികസിക്കുവാന്‍ തുടങ്ങി. അതോടെ താപനില താഴ്‌ന്നു തുടങ്ങി. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ താപനില ശരാശരി 2.7Kആണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ താപനിലയുമായി ബന്ധപ്പെട്ട വികിരണമാണ്‌ പരഭാഗ വികിരണം.

Category: None

Subject: None

357

Share This Article
Print Friendly and PDF