Broad band

ബ്രോഡ്‌ബാന്‍ഡ്‌

ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍. സെക്കന്റില്‍ 256 കിലോ ബിറ്റ്‌സോ (32 കിലോ ബൈറ്റ്‌സ്‌) അതില്‍ കൂടുതലോ വേഗതയുള്ള ഇന്റര്‍നെറ്റ്‌ കണക്‌ഷനെ സാധാരണ ഗതിയില്‍ ബ്രാഡ്‌ബാന്‍ഡ്‌ എന്നു പറയുന്നു. 2. ഒരു വലിയ സീമയില്‍ വരുന്ന ആവൃത്തികള്‍ വാര്‍ത്താവിനിമയത്തിന്‌ ഉപയോഗിക്കുന്നത്‌. 3. ഉയര്‍ന്ന ബാന്‍ഡ്‌ വിഡ്‌ത്‌ ഉള്ള, ഒരേസമയം അനേകം ചാനലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഡാറ്റ കൈമാറ്റത്തിനുള്ള മീഡിയം. 128 KB/S മുതല്‍ 6 MB/S വരെയാണ്‌ ഇതിന്റെ വേഗത.

Category: None

Subject: None

297

Share This Article
Print Friendly and PDF