Cepheid variables
സെഫീദ് ചരങ്ങള്‍
നിശ്ചിത ആവൃത്തിയില്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന നക്ഷത്രങ്ങള്‍. ഈ ആവര്‍ത്തനകാലവും നക്ഷത്രത്തിന്റെ കേവല കാന്തിമാനവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ആവര്‍ത്തനകാലം അറിഞ്ഞാല്‍ കേവലകാന്തിമാനവും കണക്കാക്കാം. കേവലകാന്തിമാനവും ദൃശ്യകാന്തിമാനവും താരതമ്യം ചെയ്‌ത് ഈ നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കാം. ചരനക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട വിദൂര ഗാലക്‌സികളിലേക്കുള്ള ദൂരം കണക്കാക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നു.
Share This Article