Chain reaction

ശൃംഖലാ പ്രവര്‍ത്തനം

വിഭജന യോഗ്യമായ ഒരാറ്റത്തിന്റെ അണുകേന്ദ്രത്തെ (ഉദാ: യുറേനിയം 235) ഒരു ന്യൂട്രാണ്‍ ഉപയോഗിച്ചു പിളര്‍ക്കുമ്പോള്‍ ഒന്നിലധികം ന്യൂട്രാണുകള്‍ കൂടി സ്വതന്ത്രമാക്കപ്പെടുന്നു. ഈ ന്യൂട്രാണുകള്‍ സമീപസ്ഥങ്ങളായ മറ്റ്‌ അണുകേന്ദ്രങ്ങളെ പിളര്‍ക്കുകയും കൂടുതല്‍ ന്യൂട്രാണുകള്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുന്നു. ഇതാണ്‌ ആറ്റം ബോംബിന്റെ തത്വം. ഈ പ്രക്രിയയെ നിയന്ത്രണ വിധേയമാക്കുന്നതാണ്‌ ന്യൂക്ലിയര്‍ റിയാക്‌ടറിന്റെ അടിസ്ഥാനം.

Category: None

Subject: None

179

Share This Article
Print Friendly and PDF