Scattering

പ്രകീര്‍ണ്ണനം.

മറ്റൊരു കണവുമായോ വ്യൂഹവുമായോ ഉണ്ടാകുന്ന കൂട്ടിമുട്ടല്‍ കാരണം ഒരു കണത്തിന്റെയോ ഫോട്ടോണിന്റെയോ ദിശയില്‍ മാറ്റമുണ്ടാകുന്ന പ്രക്രിയ. രണ്ട്‌ വിധത്തിലുണ്ട്‌. 1. elastic scattering ഇലാസ്‌തിക പ്രകീര്‍ണ്ണനം. കൂട്ടിമുട്ടുന്ന കണങ്ങളുടെ/വ്യൂഹത്തിന്റെ സംവേഗവും ഗതികോര്‍ജവും മൊത്തം സംരക്ഷിക്കപ്പെടുന്നു. 2. inelastic scattering അനിലാസ്‌തിക പ്രകീര്‍ണ്ണനം. കൂട്ടിമുട്ടുന്ന കണങ്ങളുടെ/വ്യൂഹത്തിന്റെ സംവേഗം സംരക്ഷിക്കപ്പെടുമെങ്കിലും ഗതികോര്‍ജം സംരക്ഷിക്കപ്പെടുന്നില്ല.

Category: None

Subject: None

301

Share This Article
Print Friendly and PDF