Chromosome
ക്രോമസോം
യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന ഡി എന്‍ എ തന്മാത്രയും പ്രാട്ടീനുകളും അടങ്ങിയ നാരുപോലുള്ള വസ്‌തുക്കള്‍. ഇവയ്‌ക്ക് സങ്കീര്‍ണമായൊരു ആന്തരഘടനയുണ്ട്. പ്രാകാരിയോട്ടിക കോശങ്ങളിലെ ജനിതക പദാര്‍ഥത്തെയും ക്രാമസോമുകളെന്നു വിളിക്കും. എന്നാല്‍ ഇതിന് യൂക്കാരിയോട്ടിക ക്രാമസോമുകളുടെ സങ്കീര്‍ണ ഘടനയില്ല. കോശവിഭജനസമയത്താണ് ക്രാമസോമുകള്‍ ഏറ്റവും വ്യക്തമായി കാണപ്പെടുക. അല്ലാത്ത സമയത്ത് ഇവ നേര്‍ത്ത് ക്രാമാറ്റിന്‍ നാരുകളായിത്തീരുന്നു. ഓരോ സ്‌പീഷീസിലെയും ക്രാമസോം സംഖ്യ നിശ്ചിതമാണ്. ചിത്രം karyotype നോക്കുക.
Share This Article