F-block elements

എഫ്‌ ബ്ലോക്ക്‌ മൂലകങ്ങള്‍.

ആറ്റോമിക സംഖ്യ കൂടുന്നതിനനുസരിച്ച്‌ ഉപാന്ത്യപരിപഥത്തിനു മുന്‍പുള്ള ഷെല്ലിലെ f ഓര്‍ബിറ്റലില്‍ ഇലക്‌ട്രാണുകള്‍ ഒന്നൊന്നായി നിറയുന്ന രീതിയില്‍ ഇലക്‌ട്രാണ്‍ വിന്യാസമുള്ള മൂലകങ്ങള്‍. ഇവയുടെ അവസാനത്തെ മൂന്നു പരിപഥങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നത്ര ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കില്ല. ഇവ ആവര്‍ത്തനപ്പട്ടികയില്‍ രണ്ടു ശ്രണിയായി കാണപ്പെടുന്നു. ലാന്‍ഥനത്തിനു ശേഷം സീറിയം (ആറ്റോമിക സംഖ്യ 58) മുതല്‍ ലുട്ടീഷ്യം (ആറ്റോമിക സംഖ്യ 71) വരെയുള്ള ലാന്‍ഥനൈഡുകള്‍, ആക്‌റ്റീനിയത്തിന്‌ ശേഷം തോറിയം (ആറ്റോമിക സംഖ്യ 90) മുതല്‍ ലോറന്‍ഷ്യം (ആറ്റോമിക സംഖ്യ 103) വരെയുള്ള ആക്‌ടിനൈഡുകള്‍, ഇവയാണ്‌ എഫ്‌-ബ്ലോക്ക്‌ മൂലകങ്ങള്‍.

Category: None

Subject: None

177

Share This Article
Print Friendly and PDF