Cosmological constant
പ്രപഞ്ചസ്ഥിരാങ്കം.
സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റൈന്‍ രൂപം നല്‍കിയ "സ്ഥിതി സമീകരണങ്ങള്‍' ( equation of state) നിര്‍ധാരണം ചെയ്‌തപ്പോള്‍ പ്രപഞ്ചം വികസിക്കുന്നു എന്ന ഫലമാണ് ലഭിച്ചത്. അത് സ്വീകാര്യമായി തോന്നാഞ്ഞതിനാല്‍ സമവാക്യത്തില്‍ ഒരു സ്ഥിരാങ്കം ( Λ) ഉള്‍പ്പെടുത്തിക്കൊണ്ട് പ്രപഞ്ചത്തെ ഐന്‍സ്റ്റൈന്‍ സുസ്ഥിരമാക്കി നിര്‍ത്തി. അതാണ് പ്രപഞ്ചസ്ഥിരാങ്കം. എന്നാല്‍, പിന്നീട് ഹബ്‌ളിന്റെ നിരീക്ഷണഫലങ്ങള്‍ പ്രപഞ്ചം വികസിക്കുന്നു എന്നു തെളിയിച്ചപ്പോള്‍ "താന്‍ ചെയ്‌ത ഏറ്റവും വലിയ മണ്ടത്തരമായി' അതെന്ന് ഐന്‍സ്റ്റൈന്‍ പ്രസ്‌താവിക്കുകയുണ്ടായി. ഇപ്പോള്‍ പ്രപഞ്ചവികാസം ത്വരണത്തോടെയാണ് നടക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ ഫലമായി വീണ്ടും ഒരു പ്രപഞ്ചസ്ഥിരാങ്കം ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഐന്‍സ്റ്റൈന്റെ സ്ഥിരാങ്കം വികാസത്തെ തടയാനായിരുന്നെങ്കില്‍ പുതിയ സ്ഥിരാങ്കം വികസനം ത്വരിതപ്പെടുത്തുന്നതാണ് എന്ന വ്യത്യാസമുണ്ട്. പുതിയ സ്ഥിരാങ്കത്തിന്റെ കാരണമായി പറയുന്ന ഇരുണ്ട ഊര്‍ജം ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പ്രശ്‌നമായി അവശേഷിക്കുന്നു. dark energy നോക്കുക.
Share This Article