Diamagnetism

പ്രതികാന്തികത.

ഒരു പദാര്‍ഥത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന കാന്തമണ്ഡലം അതിനു കാരണമായ ബാഹ്യകാന്തമണ്ഡലത്തിന്റെ എതിര്‍ദിശയിലാകുന്ന സ്വഭാവം. തന്മൂലം പദാര്‍ഥത്തിനുള്ളിലെ മൊത്തം കാന്തമണ്ഡലത്തില്‍ കുറവുണ്ടാകുന്നു. എല്ലാ പദാര്‍ഥങ്ങളും പ്രതികാന്തികത പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ പല പദാര്‍ഥങ്ങളും ശക്തിയേറിയ അയസ്‌കാന്തികതയോ, അനുകാന്തികതയോ കൂടി പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട്‌ അവയെ പ്രതികാന്തികങ്ങളായി പരിഗണിക്കാറില്ല.

Category: None

Subject: None

515

Share This Article
Print Friendly and PDF