Elastic modulus

ഇലാസ്‌തിക മോഡുലസ്‌.

ഇലാസ്‌തിക പരിധിക്കുള്ളില്‍ അപരൂപണ ബലവും അപരൂപണവും തമ്മിലുള്ള അനുപാതം. അപരൂപണത്തിന്റെ സ്വഭാവമനുസരിച്ച്‌ പലവിധത്തിലുണ്ട്‌. 1. നീളത്തിലാണ്‌ അപരൂപണമെങ്കില്‍ യങ്‌സ്‌ മോഡുലസ്‌( E). ഛേദതലത്തില്‍ യൂണിറ്റ്‌ വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന ബലവും അതിന്റെ ഫലമായി യൂണിറ്റ്‌ നീളത്തിലുണ്ടാകുന്ന വര്‍ധനവും/കുറവും തമ്മിലുള്ള അനുപാതം. E=(F/A)Δ1/l. 2. വ്യാപ്‌തത്തിലാണ്‌ അപരൂപണമെങ്കില്‍ ബള്‍ക്ക്‌ മോഡുലസ്‌ ( B). വശങ്ങളില്‍ യൂണിറ്റ്‌ വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന ബലവും അതിന്റെ ഫലമായി യൂണിറ്റ്‌ വ്യാപ്‌തത്തിലുണ്ടാകുന്ന വര്‍ധനവും/കുറവും തമ്മിലുള്ള അനുപാതം. B=(FB/A)Δv/V. 3. രൂപത്തിലാണ്‌ അപരൂപണമെങ്കില്‍ റിജിഡിറ്റി മോഡുലസ്‌ അഥവാ ഷിയര്‍ മോഡുലസ്‌ ( G). യൂണിറ്റ്‌ വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന സ്‌പര്‍ശ രേഖീയ ബലവും, കോണീയ അപരൂപണവും തമ്മിലുള്ള അനുപാതം. G=Fs/A/θ

Category: None

Subject: None

178

Share This Article
Print Friendly and PDF