Electro weak theory
വിദ്യുത്-അശക്തബല സിദ്ധാന്തം.
കണഭൗതികത്തില്‍ വിദ്യുത് കാന്തികബലത്തെയും അശക്തബലത്തെയും ഏകീകരിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തം 1967ല്‍ സ്റ്റീവന്‍ വീന്‍ബര്‍ഗ്, അബ്ദുസ്സലാം എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. വീന്‍ബര്‍ഗ് - സലാം മാതൃക എന്ന് ഇതറിയപ്പെട്ടു. സമാനമായ ചില ആശയങ്ങള്‍ ഷെല്‍ഡണ്‍ഗ്ലാഷോ മുമ്പേ അവതരിപ്പിച്ചിരുന്നതുകൊണ്ട് ഇത് ഗ്ലാഷോ-വീന്‍ബര്‍ഗ്-സലാം മാതൃക എന്നും അറിയപ്പെടുന്നു. വിദ്യുത്-അശക്ത ബലക്ഷേത്രത്തിന്റെ വാഹകകണങ്ങള്‍ ഫോട്ടോണ്‍, W±, Z0 എന്നിവയാണ്. W±, Z0എന്നിവ കണികാത്വരിത്രങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്.
Share This Article