ENSO

എന്‍സോ.

El Nino Southern Oscillationഎന്നതിന്റെ ചുരുക്കം. 1923ല്‍ ഗില്‍ബര്‍ട്ട്‌ വാക്കര്‍ നടത്തിയ നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചത്‌ പസിഫിക്കില്‍ അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ ഇന്ത്യാ സമുദ്രത്തില്‍ മര്‍ദം കുറയുന്നു എന്നാണ്‌; അതുപോലെ തിരിച്ചും. ഏതാനും വര്‍ഷം കൊണ്ടാണീ ചക്രം പൂര്‍ത്തിയാകുന്നത്‌. ഇതിന്റെ ഫലമായി ഉഷ്‌ണമേഖലയ്‌ക്കു കുറുകെ വലിയ അളവില്‍, മന്ദഗതിയില്‍ നടക്കുന്ന വായുപ്രവാഹത്തെ വാക്കര്‍ ദക്ഷിണ ദോലനം ( Southern oscillations) എന്നു വിളിച്ചു. ഇപ്പോള്‍ ഇത്‌ ENSO എന്നാണറിയപ്പെടുന്നത്‌. പസിഫിക്കില്‍ ചൂടു കൂടുന്ന കാലമാണ്‌ എല്‍നിനോ. പസിഫിക്കിന്റെ കിഴക്കന്‍ മേഖലയില്‍ ശീതകാലാവസ്ഥ രൂപപ്പെടുന്നതാണ്‌ ലാനിനാ (അര്‍ഥം, ചെറിയ പെണ്‍കുട്ടി). ഇത്‌ രണ്ടും ചേര്‍ന്നതാണ്‌ എന്‍സോ.

Category: None

Subject: None

185

Share This Article
Print Friendly and PDF