Erythrocytes
എറിത്രാസൈറ്റുകള്‍.
രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ശാസ്‌ത്രീയനാമം. മനുഷ്യരിലും മറ്റു സസ്‌തനികളിലും പക്വത വന്ന ചുവന്ന രക്തകോശങ്ങളില്‍ ന്യൂക്ലിയസോ, കോശദ്രവ്യത്തിലെ ഓര്‍ഗനെല്ലുകളോ ഉണ്ടായിരിക്കില്ല. കോശത്തിനകം മുഴുവന്‍ ശ്വസന വര്‍ണകമായ ഹീമോഗ്ലോബിന്‍ കൊണ്ട് നിറഞ്ഞിരിക്കും. ഈ വര്‍ണകമാണ് ചുവന്ന നിറത്തിനു കാരണം.
Share This Article