Fenestra rotunda

വൃത്താകാരകവാടം.

മധ്യകര്‍ണത്തെ ആന്തരകര്‍ണത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വൃത്താകൃതിയിലുള്ള കവാടം. ഇത്‌ ഒരു നേര്‍ത്ത സ്‌തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശബ്‌ദതരംഗങ്ങള്‍ ആന്തരകര്‍ണത്തിനകത്തെ ദ്രാവകത്തില്‍ ഉളവാക്കുന്ന കമ്പനങ്ങള്‍ക്കനുസൃതമായി ഈ സ്‌തരം ചലിക്കും. ആന്തരകര്‍ണത്തിലെ മര്‍ദം ക്രമീകരിക്കുവാന്‍ ഇത്‌ സഹായിക്കുന്നു. ഇതിനെ round window എന്നും പറയും.

Category: None

Subject: None

296

Share This Article
Print Friendly and PDF