Functional group
ഫംഗ്‌ഷണല്‍ ഗ്രൂപ്പ്.
ഒരു കാര്‍ബണിക സംയുക്തത്തിന്റെ രാസസ്വഭാവം നിര്‍ണ്ണയിക്കുന്ന ഗ്രൂപ്പ്, റാഡിക്കല്‍ അല്ലെങ്കില്‍ ആറ്റം. ഒരേ ഫംഗ്‌ഷണല്‍ ഗ്രൂപ്പുള്ള രണ്ട് പദാര്‍ഥങ്ങളുടെ രാസഗുണങ്ങള്‍ ഒരുപോലെയായിരിക്കും. അവയുടെ നിര്‍മാണത്തിന് ചില പൊതുമാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇത്തരം ഗ്രൂപ്പുകളെ ആധാരമാക്കി സംയുക്തങ്ങളെ വര്‍ഗീകരിക്കുകയും ചെയ്യാം. ഒന്നിലധികം ഫംഗ്‌ഷണല്‍ ഗ്രൂപ്പുള്ളവയെ പോളിഫംഗ്‌ഷണല്‍ സംയുക്തം എന്നു പറയും. ഉദാ:- അമിനോആസിഡുകള്‍. ഇവയില്‍ - NH2, COOHഎന്നീ ഗ്രൂപ്പുകള്‍ ഉണ്ട്.
Share This Article