Isospin

ഐസോസ്‌പിന്‍.

വിദ്യുത്‌ കാന്തിക പ്രതിപ്രവര്‍ത്തനങ്ങളില്‍ മാത്രം വ്യത്യസ്‌തമായിരിക്കുകയും മറ്റു പ്രകാരത്തില്‍ സമാനമായിരിക്കുകയും ചെയ്യുന്ന കണങ്ങളുടെ സവിശേഷ ക്വാണ്ടം നമ്പര്‍. ഉദാ: പ്രാട്ടോണും ന്യൂട്രാണും. സുശക്തബലം രണ്ടിനും തുല്യമാണ്‌. പക്ഷേ, പ്രാട്ടോണിനേ വൈദ്യുത ചാര്‍ജുള്ളൂ. അതിന്‌ ഐസോസ്‌പിന്‍ +1/2 ഉം ന്യൂട്രാണിന്‌ - 1/2 ഉം ആണ്‌. ഐസോടോപിക്‌ സ്‌പിന്‍ എന്നും പറയും.

Category: None

Subject: None

296

Share This Article
Print Friendly and PDF