Malleability

പരത്തല്‍ ശേഷി.

അടിച്ചുപരത്തി തകിടുകള്‍ ആക്കാവുന്ന സ്വഭാവം ലോഹങ്ങളുടെ പ്രത്യേകതയാണ്‌. ലോഹീയബന്ധനം ഉറപ്പുള്ളതല്ല. തന്മൂലം ലോഹ അയോണുകള്‍ക്ക്‌ ഒരു ജാലികാകേന്ദ്രത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ തെന്നിമാറി തൊട്ടടുത്തുള്ള ഇലക്‌ട്രാണുകളുമായി ലോഹീയ ബന്ധനം സ്ഥാപിക്കാം. ലോഹ അയോണുകള്‍ ഇപ്രകാരം എളുപ്പത്തില്‍ സ്ഥാനമാറ്റത്തിന്‌ വിധേയമാകുന്നവയായതുകൊണ്ടാണ്‌ ലോഹങ്ങള്‍ അടിച്ചുപരത്തി തകിടുകള്‍ ആക്കാന്‍ സാധിക്കുന്നത്‌.

Category: None

Subject: None

496

Share This Article
Print Friendly and PDF