Manhattan project

മന്‍ഹാട്ടന്‍ പദ്ധതി.

രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌, അണുബോംബ്‌ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ അമേരിക്കയുടെ രഹസ്യ പദ്ധതി. യുറേനിയം, പ്ലൂട്ടോണിയം എന്നിവയുടെ വിഘടനത്തെ ആധാരമാക്കിയാണ്‌ ബോംബ്‌ നിര്‍മ്മിച്ചത്‌. 1945 ജൂലൈ 16ന്‌ ഇത്‌ വിജയകരമായി പരീക്ഷിച്ചു. 20,000 ടണ്‍ ടി.എന്‍.ടിക്കു സമമായ സ്‌ഫോടകശേഷിയുണ്ടായിരുന്നു ഇതിന്‌. 1945 ആഗസ്റ്റ്‌ 6ന്‌ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ബോംബ്‌ ഇട്ടതോടെ യുദ്ധത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു.

Category: None

Subject: None

356

Share This Article
Print Friendly and PDF