Multiplication

ഗുണനം.

രണ്ടോ അതിലധികമോ രാശികളുടെ ഗുണനഫലം കാണുന്ന ഗണിതക്രിയ. പ്രതീകം ×. അങ്കഗണിതത്തില്‍ a എന്ന സംഖ്യയെ, b എന്ന സംഖ്യകൊണ്ട്‌ ഗുണിക്കുകയെന്നാല്‍, a എന്ന സംഖ്യ b തവണ കൂട്ടുന്നതിന്‌ തുല്യമാണ്‌. ഇത്തരം ഗുണനം ക്രമവിനിമേയം ( commutative) ആണ്‌. അതായത്‌ a × b = b × a. ഗുണനങ്ങളുടെ ഒരു ശൃംഖലയുണ്ടെങ്കില്‍, അവയുടെ ക്രമം മാറ്റി ഗുണിച്ചാലും ഫലം മാറുന്നില്ല. ഉദാ:- 3×(5×6) = (3×5)×6. അങ്കഗണിത ക്രിയയുടെ സംയോജനനിയമമാണ്‌ ( associative law) ഇത്‌. സദിശ രാശികള്‍, മാട്രിക്‌സുകള്‍ തുടങ്ങിയവ തമ്മിലുള്ള ഗുണനം തികച്ചും വ്യത്യസ്‌തമാണ്‌. scalar product, vector product എന്നിവ നോക്കുക.

Category: None

Subject: None

211

Share This Article
Print Friendly and PDF