Noise

ഒച്ച

രവം, 1. കേള്‍വിക്കാരന്‌ അസ്വാരസ്യമുണ്ടാക്കുന്ന ശബ്‌ദം. അനാവശ്യ ശബ്‌ദം. ഉദാ: ഒരാള്‍ പാട്ടു കേള്‍ക്കുമ്പോള്‍ മറ്റൊരാള്‍ സംസാരിക്കുന്നത്‌. 2. അനാവശ്യ ഇലക്‌ട്രാണിക്‌ സിഗ്നലുകള്‍. ആവശ്യമുള്ള സിഗ്നലുകള്‍ സ്വീകരിക്കുമ്പോള്‍ ഒപ്പം കയറിവരുന്ന ഇവ സിഗ്നലിന്റെ വ്യക്തതയ്‌ക്കു ഭംഗം വരുത്തുന്നു. സിഗ്നലിന്റെ വ്യക്തത സാധാരണ സൂചിപ്പിക്കുന്നത്‌ സിഗ്നല്‍-രവ അനുപാതത്തിലൂടെയാണ്‌. ഈ അനുപാതം കൂടുന്തോറും സിഗ്നല്‍ കൂടുതല്‍ വ്യക്തതയുള്ളതാകുന്നു.

Category: None

Subject: None

285

Share This Article
Print Friendly and PDF