Raman effect
രാമന്‍ പ്രഭാവം.
ചില ദ്രാവകങ്ങളിലും ഖരപദാര്‍ഥങ്ങളിലും വിദ്യുത്‌കാന്തിക വികിരണങ്ങള്‍ക്ക് പ്രകീര്‍ണനം സംഭവിക്കുമ്പോള്‍ പ്രകീര്‍ണിത വികിരണത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്ന പ്രതിഭാസം. ഇങ്ങനെയുണ്ടാകുന്ന സ്‌പെക്‌ട്രമാണ് രാമന്‍ സ്‌പെക്‌ട്രം. രാമന്‍ സ്‌പെക്‌ട്രത്തില്‍, പതിക്കുന്ന വികിരണത്തിന്റെ ആവൃത്തിയെക്കാള്‍ കൂടുതലും കുറവും ഉള്ള ആവൃത്തികളുണ്ടാകും. ആവൃത്തി കുറഞ്ഞവയെ സ്റ്റോക്ക് രേഖകള്‍ എന്നും കൂടിയവയെ ആന്റി സ്റ്റോക്ക് രേഖകള്‍ എന്നും പറയുന്നു. ഈ രേഖകള്‍ക്ക് മൊത്തത്തില്‍ രാമന്‍ രേഖകള്‍ എന്നു പറയുന്നു.
Share This Article