Super symmetry

സൂപ്പര്‍ സിമെട്രി.

അടിസ്ഥാനബലങ്ങളുടെ വ്യത്യസ്‌ത ശക്തികളെ ( strengths) വിശദീകരിക്കാന്‍ ശ്രമിക്കുന്ന തത്ത്വം. മൂന്ന്‌ അടിസ്ഥാന ബലങ്ങളെ (വിദ്യുത്‌കാന്തിക, അശക്ത, സുശക്ത ബലങ്ങളെ) കൃത്യമായി വിശദീകരിക്കാനും ബൃഹത്‌ ഏകീകരണം ( grand unification) സാധ്യമാക്കാനും അതുവഴി കഴിഞ്ഞിട്ടുണ്ട്‌. അതനുസരിച്ച്‌ ഓരോ ഫെര്‍മിയോണിനോടും അനുബന്ധിച്ച്‌ ഒരു ബോസോണും ഓരോ ബോസോണിനും ഒരു ഫെര്‍മിയോണും ഉണ്ടായിരിക്കും. ഇലക്ട്രാണിന്‌ (ഫെര്‍മിയോണ്‍) സെലക്‌ട്രാണ്‍ (ബോസോണ്‍), ക്വാര്‍ക്കിന്‌ സ്‌ക്വാര്‍ക്ക്‌, ലെപ്‌റ്റോണിന്‌ സ്‌ലെപ്‌റ്റോണ്‍ എന്നിങ്ങനെ എസ്സ്‌ ( S) ചേര്‍ത്ത്‌ ബോസോണുകളെയും ഗ്ലൂഓണിന്‌ ഗ്ലൂഇനോ, ഫോട്ടോണിന്‌ ഫോട്ടിനോ, w കണത്തിന്‌ വിനോ ( wino) എന്നിങ്ങനെ ബോസോണ്‍ നാമങ്ങളോട്‌ ഇനോ ( ino) ചേര്‍ത്ത്‌ ഫെര്‍മിയോണുകളെയും അവതരിപ്പിച്ചിരിക്കുന്നു. സൂപ്പര്‍ സിമട്രി നിര്‍ദേശിക്കുന്ന ഈ കണങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവ ഇരുണ്ട പദാര്‍ഥത്തിന്റെ ഭാഗമായിരിക്കാം എന്നു ചിലര്‍ അനുമാനിക്കുന്നു.

Category: None

Subject: None

172

Share This Article
Print Friendly and PDF