Symmetry

സമമിതി

പ്രതിസാമ്യത.ഒരേ അളവുള്ള എന്നര്‍ഥം. ഉദാ: വൃത്തത്തിന്റെ ഏതു വ്യാസമെടുത്താലും ഇരുവശവും സമമിതമാണ്‌. ചതുരം, സമഭുജത്രികോണങ്ങള്‍ തുടങ്ങി പല രൂപങ്ങള്‍ക്കും ഇരുവശവും സമമിതമായ രേഖകള്‍ സങ്കല്‍പ്പിക്കാന്‍ കഴിയും. (ചിത്രം കാണുക) ആ രേഖയില്‍ ഒരു കണ്ണാടി വെച്ചാല്‍ ഒരു ഭാഗത്തിന്റെ പ്രതിഫലിതരൂപം മറുവശവുമായി സംപതിക്കും. ഇതാണ്‌ പ്രതിഫലന സമമിതി. ചില രൂപങ്ങളെ നിശ്ചിത അക്ഷത്തില്‍ നിശ്ചിത കോണളവില്‍ കറക്കിയാല്‍ അതേ രൂപം കിട്ടും. ഇതാണ്‌ ഘൂര്‍ണന സമമിതി. ഉദാ: സമഭുജത്രികോണത്തെ ലംബാക്ഷത്തില്‍ 120 0 കറക്കിയാല്‍. ഈ വിധം സമമിതികള്‍ പലതരമുണ്ട്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF